Today: 31 Mar 2026 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ രേഖകളില്ലാതെ ഒരു ലക്ഷത്തിലധികം യൂറോയുമായി മലയാളി യുവാവ് പൊലീസ് പിടിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
ബര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ എസ്സനില്‍ നിന്നും ഞെട്ടിയ്ക്കുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എസ്സന്‍ റെയില്‍വേ സ്റേറഷന് സമീപം വെച്ച് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മലയാളി യുവാവിനെ പോലീസ് തടഞ്ഞത്. ഇയാളുടെ പക്കല്‍ നിന്ന് രേഖകളില്ലാത്ത ഏകദേശം 1,15,000 യൂറോ പൊലീസ് പിടിച്ചെടുക്കുക മാത്രമല്ല യുവാവ് പൊലീസ് കസ്ററഡിയിലുമായി. ഇത്രയും വലിയ തുക രേഖകളില്ലാതെ കൈവശം വെക്കുന്നത് ജര്‍മ്മനിയില്‍ അതീവ ഗുരുതരമായ കുറ്റമാണ്. പണത്തിന്റെ ഉറവിടം (Source of Income) വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ യുവാവിന് സാധിക്കാത്തതിനെത്തുടര്‍ന്ന് തുക പിടിച്ചെടുക്കുകയും ഇയാളെ കസ്ററഡിയില്‍ എടുക്കുകയും ചെയ്തു. ഈ പണം എവിടെ നിന്ന് വന്നു, ആര്‍ക്ക് നല്‍കാന്‍ കൊണ്ടുപോയതാണ് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. മണി ലോണ്ടറിംഗ് ആണന്നും സംശയിയ്ക്കുന്നു. വലിയ തുക കൈവശം വെക്കുന്നത് ജര്‍മ്മനിയില്‍ ഗൗരവകരമായ കാര്യമാണ്. ഇത് 'മണി ലോണ്ടറിംഗ്' അല്ലെങ്കില്‍ അനധികൃത ഹവാല ഇടപാടുകളുടെ ഭാഗമാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ യുവാവിന് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ഇത് വെറുമൊരു ടാക്സ് വെട്ടിപ്പ് മാത്രമല്ല, മറിച്ച് ഒരു വലിയ 'മണി ലോണ്ടറിംഗ്' ശൃംഖലയുടെ ഭാഗമാണോ എന്നാണ് പോലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്.

ഡിജിറ്റല്‍ തെളിവുകളായി ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ചില വാട്സാപ്പ് സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡുകളും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഇത് പണം കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയവരിലേക്കോ അല്ലെങ്കില്‍ പണം വാങ്ങാന്‍ കാത്തിരുന്നവരിലേക്കോ ആണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
പണത്തിന്റെ ഉറവിടം സംബന്ധിച്ച ദുരൂഹത മാറാത്തതിനാലും, രാജ്യം വിട്ടു പോകാന്‍ സാധ്യതയുള്ളതിനാലും ഇയാളുടെ കസ്ററഡി കാലാവധി നീട്ടിയിരിക്കുകയാണ്.

ഈ സംഭവം ജര്‍മ്മനിയിലെ മലയാളി കമ്മ്യൂണിറ്റിക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഒരു ലക്ഷം യൂറോ എന്നത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളില്‍ വരും. ഇത്രയും വലിയ തുക ബാങ്ക് വഴി അല്ലാതെ കൈമാറാന്‍ ശ്രമിക്കുന്നത് കരിയറും ജീവിതവും തകര്‍ക്കുന്ന പ്രവൃത്തിയാണ്.

ജര്‍മ്മനിയിലെ പണമിടപാട് നിയമങ്ങള്‍ (Geldwaeschegesetz) വളരെ കര്‍ശനമാണ്. 10,000 യൂറോയില്‍ കൂടുതല്‍ പണം കൈവശം വെച്ച് യാത്ര ചെയ്യുമ്പോള്‍ അതിന്റെ ഉറവിടം കാണിക്കുന്ന രേഖകള്‍ (ഉദാഹരണത്തിന് ബാങ്ക് വിത്ഡ്രോവല്‍ സ്ളിപ്പ്) നിര്‍ബന്ധമാണ്.

നാട്ടിലേക്ക് പണം അയക്കാന്‍ അനധികൃത മാര്‍ഗ്ഗങ്ങള്‍ (ഹവാല/കുഴല്‍പ്പണം) ഉപയോഗിക്കുന്നത് ജര്‍മ്മനിയില്‍ കടുത്ത കുറ്റമാണ്. അല്ലാത്തപക്ഷം പണം കണ്ടുകെട്ടാനും 'മണി ലോണ്ടറിംഗ്' നിയമപ്രകാരം കര്‍ശനമായ ജയില്‍ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.ഇത് നിങ്ങളുടെ വിസയെയും ജോലിയെയും ബാധിക്കും.
മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള സഹായം ആണങ്കില്‍ക്കൂടി അപരിചിതരോ സുഹൃത്തുക്കളോ നല്‍കുന്ന വലിയ തുകകള്‍ മറ്റൊരാള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ സമ്മതിക്കരുത്. ആ പണം എവിടെ നിന്ന് വന്നതാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ നിങ്ങള്‍ പ്രതിയാക്കപ്പെടാന്‍ സാധ്യതയുണ്ട്.

കുറ്റം തെളിയിക്കപ്പെട്ടാല്‍ വന്‍തുക പിഴയ്ക്കും ജയില്‍ ശിക്ഷയ്ക്കും പുറമെ ജര്‍മ്മനിയില്‍ നിന്നുള്ള നാടുകടത്തല്‍ നടപടികളും നേരിടേണ്ടി വരും.
- dated 31 Mar 2026


Comments:
Keywords: Germany - Otta Nottathil - geldwaesche_essen_germany_malayali_arrested_march_28_2026 Germany - Otta Nottathil - geldwaesche_essen_germany_malayali_arrested_march_28_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ബര്‍ലിനില്‍ സിറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ചാന്‍സലര്‍ മെര്‍സ് ; 80 ശതമാനം സിറിയക്കാരും മടങ്ങണമെന്നു ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ സമൂല പരിഷ്ക്കാരങ്ങള്‍ Recent or Hot News
ജര്‍മ്മനിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിഹിതം കുതിച്ചുയരും; രക്ഷപെടാന്‍ 15 ശതകോടി യൂറോയുടെ വന്‍ വെട്ടിക്കുറയ്ക്കലുമായി മെര്‍സ് സര്‍ക്കാര്‍
പ്രവാസി കുടുംബങ്ങളെ ബാധിക്കും
വിദ്യാര്‍ത്ഥികളെ ബാധിക്കും

ജീവിത പങ്കാളിയ്ക്കുള്ള
സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കും
Krankengeld തുടര്‍ന്നു വായിക്കുക
മലയാളികള്‍ക്ക് അനുഗ്രഹമാവും ജര്‍മ്മനിയിലെ പെന്‍ഷന്‍ പുതിയ പരിഷ്കാരം മലയാളികള്‍ക്ക് അനുഗ്രഹമാവും Recent or Hot News

ജര്‍മ്മനിയില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയ്ക്ക് സര്‍: റീസ്ററര്‍ (ഞശലലെേൃ) നിര്‍ത്തലാക്കുന്നു; സമ്പാദ്യത്തിന് സര്‍ക്കാര്‍ വക വന്‍ തുക തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ട്രെയിനുകളില്‍ വര്‍ദ്ധിച്ച ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റേറഷനുകളില്‍ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ആശുപത്രിയില്‍ നിന്ന് ടിക് ടോക് ലൈവ്: മലയാളി നഴ്സുമാര്‍ ശ്രദ്ധിയ്ക്കുക Recent or Hot News
രോഗിയുടെ വിരല്‍ അറുത്തുമാറ്റുമെന്ന് പരിഹാസം; മലയാളി നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും മുന്നറിയിപ്പ് ... തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ എഎഫ്ഡി കരുത്താര്‍ജ്ജിച്ച് സിഡിയുവിനൊപ്പം എത്തി
തുടര്‍ന്നു വായിക്കുക
നേവിഗസില്‍ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി; യുവജനങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us